പെരുവണ്ണാമൂഴി: എട്ടുനോമ്പിന് ഒരുക്കമായി ശാലോം ടിവിയില്‍ പ്രശസ്ത ധ്യാനഗുരുവായ ഫാ. ഡൊമനിക്ക് വളമ്‌നാല്‍ നയിക്കുന്ന രക്ഷയുടെ കവാടം ഇന്ന് മുതല്‍. കുടുംബങ്ങളെ ലക്ഷ്യമാക്കിയുളളതാണ് ഈ ധ്യാനപ്രോഗ്രാം.
വിവാഹതടസ്സം,വിവാഹജീവിതത്തിലെ പ്രതിസന്ധികള്‍, വിവാഹമോചനം, വന്ധ്യത, കുഞ്ഞുങ്ങളുടെ വഴിതെറ്റല്‍, ശാരീരികവും മാനസികവുമായ രോഗങ്ങള്‍ എന്നിങ്ങനെ പലവിധ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായിരിക്കും ഈ ധ്യാനദിവസങ്ങള്‍. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയിലൂടെ കര്‍ത്താവിന്റെ രക്ഷ സ്വന്തമാക്കാനുള്ള രക്ഷയുടെ കവാടത്തില്‍ വചനപ്രഘോഷണം, ആരാധന, വിടുതല്‍ ശുശ്രൂഷ എന്നിവയാണ് ഉള്ളത്.
സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെ രാവിലെ 5.30, ഉച്ചയ്ക്ക് ഒരു മണി, രാത്രി 9.30 എന്നീ സമയങ്ങളിലാണ് രക്ഷയുടെ കവാടം സംപ്രേഷണം ചെയ്യുന്നത്.