Sunday, March 1, 2026
spot_img
More

    കാമറൂണ്‍: കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി

    കാമറൂണ്‍: കാമറൂണിലെ മാംഫെ രൂപതയിലെ വികാരി ജനറാല്‍ മോണ്‍. ജൂലിയസ് അഗ്‌ബോര്‍ട്ടോക്കോയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഓഗസ്റ്റ് 29 ഞായറാഴ്ചയാണ് സംഭവം. കോകോബുമാ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഇദ്ദേഹത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. അജപാലനപരമായ സന്ദര്‍ശനത്തിനായിരുന്നു അദ്ദേഹം പോയത്. 20 മില്യന്‍ ഫ്രാങ്ക്‌സ് മോചനദ്രവ്യമായി അക്രമികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിഘടനവാദികളാണ് ഇതിന് പിന്നിലെന്ന് അനുമാനിക്കുന്നു.

    മെയ് മാസത്തില്‍ ഫാ. ക്രിസ്റ്റഫര്‍ എബോക്കായെ ഇവര്‍ തട്ടിക്കൊണ്ടുപോകുകയും പത്തുദിവസങ്ങള്‍ക്ക് ശേഷം മോചിപ്പി്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറില്‍ കര്‍ദിനാള്‍ ക്രിസ്ത്യന്‍ ടുമിയെ തടവിലാക്കുകയും ഒരു ദിവസം കഴിഞ്ഞപ്പോള്‍ സ്വതന്ത്രനാക്കുകയും ചെയ്തിരുന്നു. 2019 ല്‍ ആര്‍ച്ച് ബിഷപ് കോര്‍ണേലിയൂസ് ഫോണ്‍ടെം ഈസുവായെയും ബിഷപ് ജോര്‍ജ് നകുവോയെയും വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!