രാജി വാര്‍ത്ത നിഷേധിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിഷേധിച്ചു. രാജിവയ്ക്കുന്ന കാര്യം തന്റെ ചിന്തയില്‍ പോലും വന്നിട്ടില്ലെന്നാണ് പാപ്പായുടെ പ്രതികരണം. ആരോഗ്യപരമായ കാരണങ്ങളാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവയ്ക്കുമെന്ന് ചില ഇറ്റാലിയന്‍ പ്രസിദ്ധീകരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ നാലിനാണ് പാപ്പാ കോളന്‍ സര്‍ജറിക്ക് വിധേയനായത്.

കുടലില്‍ നിന്ന് 33 സെന്റിമീറ്റര്‍ മുറിച്ചുമാറ്റിയിരുന്നു. ബെനഡിക്ട്പതിനാറാമന്‍ മാര്‍പാപ്പ 85 ാം വയസിലാണ് രാജിവച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയും രാജിവച്ചേക്കുമെന്നും ഉടന്‍ മറ്റൊരു കോണ്‍ക്ലേവ് ഉണ്ടാകുമെന്നും ഇറ്റാലിയന്‍ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഈ വാര്‍ത്തയെ ഉദ്ധരിച്ച് മരിയന്‍ പത്രവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രാജിവാര്‍ത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates