ടെക്സാസ്: ജീവന്റെ മഹത്വം ഉദ്ഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവനെ സ്നേഹിക്കുന്നവര്‍ക്കും സന്തോഷകരമായ ഒരു വാര്‍ത്ത. അമേരിക്കയിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം ടെക്സാസില്‍ പ്രാബല്യത്തിലെത്തിയിരിക്കുന്നു. ഇതനുസരിച്ച് ഹൃദയമിടിപ്പ് അറിയാന്‍ ആരംഭിക്കുന്ന നിമിഷം മുതല്‍ ഭ്രൂണഹത്യ നടത്തുന്നത് നിയമവിരുദ്ധമായിരിക്കും. പ്ലാന്‍ഡ് പേരന്റ്ഹുഡ് അടക്കമുളള അബോര്ഷന് അനുകൂലികളുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ടാണ് നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
പ്രോലൈഫ് സംഘടനകളും ക്രൈസ്തവ സഭകളും പ്രോലൈഫ് നിയമം പ്രാബല്യത്തിലെത്തിയതില് സന്തോഷം പ്രകടിപ്പിച്ചു. ഹാര്‍ട്ട് ബീറ്റ് ആക്ട് എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കുന്ന ആദ്യ സ്റ്റേറ്റാണ് ടെക്സാസ്.