നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആദ്യ കൊറിയന്‍ കത്തോലിക്കാ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ കണ്ടെത്തി

സിയൂള്‍: കൊറിയായിലെ ആദ്യ കത്തോലിക്കാ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തി. മരണത്തിന് രണ്ടു നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍. ജിയോന്‍ജു രൂപതയാണ് ഇക്കാര്യം അറിയിച്ചത്. ഡിഎന്‍എ ടെസ്റ്റ് വഴിയാണ് ശരീരാവശിഷ്ടങ്ങളുടെ ഭാഗം രക്തസാക്ഷികളുടേതെന്ന് സ്ഥിരീകരിച്ചത്.

പോള്‍ യുന്‍ ജി ചുങിന്റെയും ജെയിംസ് സാങ് യോണിന്റെയും ഫ്രാന്‍സിസ് യുന്‍ ചി യോണിന്റെയും തിരുശേഷിപ്പുകളാണ് ഇപ്രകാരം കണ്ടെത്തിയത്. പോളും ജെയിംസും 1791 ല്‍ ശിരഛേദം ചെയ്യപ്പെടുകയായിരുന്നു. 1801 ലായിരുന്നു ഫ്രാന്‍സിസിന്റെ രക്തസാക്ഷിത്വം. പോളിന്റെ സഹോദരനായിരുന്നു ഫ്രാന്‍സിസ്.. ജിയോസണ്‍ രാജവംശത്തിന്റെ കാലത്താണ് ഇവരെല്ലാം രക്തസാക്ഷികളായത്. 2014 ല്‍ സൗത്ത് കൊറിയ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മറ്റ് 120 രക്തസാക്ഷികള്‍ക്കൊപ്പം ഈ മൂന്നുപേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു.

ശരീരാവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ ചരിത്രസംഭവമാണെന്നും രക്തസാക്ഷികളുടെ നിണം വീണുവളര്‍ന്ന സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാമെന്നും ബിഷപ് കിം അഭിപ്രായപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates