ന്യൂയോര്‍ക്ക്: വെളളപ്പൊക്കത്തില്‍ ന്യൂയോര്‍ക്കിലെ നിത്യാരാധന ചാപ്പല്‍ നശിച്ചു.വുഡ് സൈഡ് സെന്റ് മേരീസ് വിന്‍ഫീല്‍ഡ് ചര്‍ച്ചിലെ താഴെത്തെ നിലയിലുളള നിത്യാരാധന ചാപ്പലിലാണ് വെള്ളം കയറിയത്. സക്രാരിയും ദിവ്യകാരുണ്യവും നശിച്ചിട്ടുണ്ട്.
പ്രാര്‍ത്ഥിക്കാന്‍ മനോഹരമായ സ്ഥലം, മനോഹരമായ ആര്‍ട്ട് വര്‍ക്കുണ്ടായിരുന്ന സ്ഥലം..എല്ലാം നശിച്ചിരിക്കുന്നു. ഇപ്പോള്‍ എല്ലാം വെള്ളത്തില്‍. വെള്ളം കയറികിടക്കുന്ന ദേവാലയത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് വികാരി ഫാ. ക്രിസ്റ്റഫര്‍ കോണര്‍ പറയുന്നു.
ലോവര്‍ ചര്‍ച്ചില്‍ ഏഴടിയോളം ഉയരത്തിലാണ് വെള്ളം. റെക്ടറി ബേസ്മെന്റില്‍ 3 അടിയിലേറെ വെള്ളമുണ്ട്,