കാമറൂണ്‍: മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വികാരിജനറല്‍ മോചിതനായി

കാമറൂണ്‍: വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ കാമറൂണിലെ മാഫെ രൂപത വികാരിജനറല്‍ മോണ്‍. ജൂലിയസ് അഗ്‌ബോര്‍ട്ടോക്കോ മോചിതനായി. ഓഗസ്റ്റ് 29 നാണ് ഒരു യാത്രയ്ക്കിടയില്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. 20 മില്യന്‍ ഫ്രാങ്ക്‌സ് മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മോചനദ്രവ്യം കൂടാതെയാണ് വൈദികനെ വിട്ടയച്ചതെന്ന് രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എബോക അറിയിച്ചു.
മെത്രാന്മാരുള്‍പ്പടെ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് കാമറൂണില്‍ പതിവായി മാറിയിരിക്കുകയാണ്.

മെയ് മാസത്തില്‍ ഫാ. ക്രിസ്റ്റഫര്‍ എബോക്കായെ ഇവര്‍ തട്ടിക്കൊണ്ടുപോകുകയും പത്തുദിവസങ്ങള്‍ക്ക് ശേഷം മോചിപ്പി്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറില്‍ കര്‍ദിനാള്‍ ക്രിസ്ത്യന്‍ ടുമിയെ തടവിലാക്കുകയും ഒരു ദിവസം കഴിഞ്ഞപ്പോള്‍ സ്വതന്ത്രനാക്കുകയും ചെയ്തിരുന്നു. 2019 ല്‍ ആര്‍ച്ച് ബിഷപ് കോര്‍ണേലിയൂസ് ഫോണ്‍ടെം ഈസുവായെയും ബിഷപ് ജോര്‍ജ് നകുവോയെയും വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates