വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റിന്റെ ഗവര്‍ണറായി ബിഷപ് ഫെര്‍ണാണ്ടോ വെര്‍ഗെസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 76 കാരനായ ഇദ്ദേഹം ലീഗനറീസ് ഓഫ് ക്രൈസ്റ്റ് സഭാംഗമാണ്. വത്തിക്കാന്‍ ഗവര്‍ണറിന് പുറമെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റിന്റെ പുതിയ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.. കര്‍ദിനാള്‍ ഗ്വിസെപ്പി ബെര്‍ട്ടെല്ലോയുടെ പിന്‍ഗാമിയായിട്ടാണ് പുതിയ നിയമനം. ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. സ്‌പെയ്ന്‍ സ്വദേശിയാണ്.