Saturday, January 24, 2026
spot_img
More

    ഒരിക്കലും ക്രൈസ്തവര്‍ മുസ്ലീമുകളെ വെറുക്കുന്നില്ല :ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്

    1950 ല്‍ മലബാര്‍ കുടിയേറ്റകാലത്ത് മധ്യതിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ ക്രൈസ്തവരെ മക്കളെപോലെ സ്‌നേഹിച്ച വിശുദ്ധരായ മുസ്ലീംവ്യക്തിത്വങ്ങളുണ്ടായിരുന്നു. മുസ്ലീം സമുദായങ്ങളുണ്ടായിരുന്നു. ഗള്‍ഫിലെ മണലാരണ്യത്തിലെത്തിയ മലയാളികള്‍ക്ക് താങ്ങും തണലുമായത് മുസ്ലീം സമുദായമായിരുന്നു.

    അടുത്തകാലം വരെ മുസ്ലീങ്ങളും ക്രൈസ്തവരും തമ്മില്‍ ബഹളമോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. പ്രശ്‌നം ആരംഭിച്ചത് അടുത്തകാലം മുതല്ക്കാണ് തീവ്രവാദം, കള്ളക്കടത്ത്, മയക്കുമരുന്ന്, രാജ്യദ്രോഹം.. ആ സമുദായത്തില്‍ നിന്നുള്ള വ്യക്തികളില്‍ ചിലരുടെ പേരുകളാണ് ഇതുമായി ബന്ധപ്പെട്ടവാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടാണ് അവരെക്കുറിച്ച് പറയുന്നത്. ഇത്തരം കേസുകളില്‍ പെടുന്നത് ഹിന്ദുക്കളാണെങ്കില്‍ ഹിന്ദുക്കളാണെന്ന് പറയും ക്രിസ്ത്യാനികളാണെങ്കില്‍ ക്രി്‌സ്ത്യാനികളാണെന്ന് പറയും. മുസ്ലീമുകളാണെങ്കില്‍ മുസ്ലീമുകളെന്നും. ഇക്കാര്യത്തില്‍ ആരും പിണങ്ങേണ്ട കാര്യമൊന്നുമില്ല. അങ്ങനെ വന്നപ്പോഴാണ് ശത്രുതാമനോഭാവം വന്നത്.

    ഒരിക്കലും ക്രൈസ്തവര്‍ മുസ്ലീമുകളെ വെറുക്കുന്നില്ല അഭിവന്ദ്യ കല്ലറങ്ങാട്ടിന്റെ പിതാവിന്റെ ലേഖനം മുഴുവന്‍ വായിച്ചിട്ട് പ്രതികരിക്കാമായിരുന്നു. രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടിയിരുന്നതും അതായിരുന്നു. ഭീഷണിയുടെ സ്വരവുമായി വരുന്നതിന് പകരം കൂട്ടത്തിലുളള തെമ്മാടിത്തരങ്ങള്‍ കാണിക്കുന്നവരെ നിയന്ത്രിക്കാന്‍ ആദ്യം പഠിക്കുക. വ്യക്തികളോടുള്ള പ്രതികരണമാണ് ഇത് അല്ലാതെ സമുദായത്തെയോ സമൂഹത്തെയോ വെറുക്കുന്നതല്ല. ചിന്താവിഷയംചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. നല്ലവരുടെ നിശ്ശബ്ദതയെ നാം ഭയക്കണം.

    ഏതെങ്കിലും വിഷയത്തില്‍ പ്രതികരിച്ചാല്‍ സൈബര് അറ്റാക്കിലൂടെ അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുക. ഇത് ശരിയല്ല. തെറ്റ് ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കള്‍ക്ക് കഴിയണം. കത്തോലിക്കാസഭയോ അഭിവന്ദ്യപിതാവോ മുസ്ലീമുകള്‍ക്കെതിരെ സംസാരിച്ചിട്ടില്ല. ചാനലുകാര്‍ വ്യാഖ്യാനിച്ചതാണ്. രാഷ്ട്രീയക്കാര്‍ വോട്ടിന് വേണ്ടി വ്യാഖ്യാനിച്ചതാണ്. പിതാവ് സ്വന്തം മക്കള്‍ക്ക് നല്കിയ ്‌സനേഹത്തിന്റെ ഉപദേശം ആ രീതിയില്‍ കണ്ടാല്‍ മതി. അതിന്റെപേരില്‍ മതപരമായ വെറുപ്പ് ഉണ്ടാകാതിരിക്കട്ടെ.

    പിതാവിന്റെ വാക്കുകള്‍ അതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കാം. സ്‌നേഹസമൂഹമായി നമുക്ക് വളരാം. അതിന് ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!