അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം

അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മാതാവിന്റെ മാധ്യസ്ഥം തേടി നമ്മുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, കന്യകയായ ദൈവമാതാവേ നിര്‍മ്മലജാതേ, അങ്ങയെ ഈ ഭവനത്തിന്റെ നാഥയും ഉടമസ്ഥയുമായി ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഈ ഭവനത്തെയും ഇതിലെ നിവാസികളെയും പകര്‍ച്ചവ്യാധികള്‍, തീ, ഭയം, വെള്ളപ്പൊക്കം, ഇടി, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വരള്‍ച്ച, കള്ളന്മാര്‍, പെട്ടെന്നുള്ള മരണം, വിഷജീവികള്‍ ഇത്യാദികളില്‍ നിന്ന് രക്ഷിക്കണമേയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. എത്രയും പരിശുദ്ധ കന്യകേ, ഇതില്‍ വസിക്കുന്ന എല്ലാവരെയും ആശീര്‍വദിച്ചു സംരക്ഷിക്കണമേ, പാപത്തില്‍ നിന്നും മറ്റെല്ലാ അപകടങ്ങളില്‍ നിന്നും നിര്‍ഭാഗ്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാനുള്ള മനോഗുണം പ്രാപിച്ചുതന്നരുളേണമേ. പാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ മറിയമേ അങ്ങയില്‍ ആശ്രയിക്കുന്നവരായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ആമ്മേൻ

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates