കെസിബിസി പ്രത്യേക സമ്മേളനം 29 ന്


കൊച്ചി: കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ടി കെസിബിസിയുടെ പ്രത്യേക സമ്മേളനം 29 ന് നടക്കും.
വര്‍ദ്ധിച്ചുവരുന്ന സാമൂഹികതിന്മകള്‍ യുവജനങ്ങളുടെയും കുട്ടികളുടെയും സമൂഹത്തിന്റെ തന്നെയും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സുസ്ഥിതി തകര്‍ക്കുന്ന സാമൂഹിക തിന്മകളെ ഫലപ്രദമായി നേരിടാന്‍ കഴിയണം. ഇതിന് സഹായകരമായ ചര്‍ച്ചകള്‍ സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി കെസിബിസി പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates