Tuesday, February 3, 2026
spot_img
More

    സഭയെ അറിയാതെ യേശുവിനെ അറിയാന്‍ കഴിയില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: സഭയെ അറിയാതെ യേശുവിനെ അറിയാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. രൂപത ആഗോള യുവജനദിനത്തിന് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു ധൈര്യപൂര്‍വ്വം യേശുവിന് സാക്ഷ്യം വഹിക്കുക.

    എപ്പോഴെല്ലാം ഒരു യുവാവ് വീഴുന്നുവോ അപ്പോഴെല്ലാം ഒരുതരത്തില്‍ മുഴുവന്‍ മനുഷ്യകുലവുമാണ് വീഴുന്നത്.എന്നാല്‍ ഒരു യുവാവ് എപ്പോഴെല്ലാം എണീല്ക്കുന്നുവോ അപ്പോഴെല്ലാം ലോകം മുഴുവനും ഉയിര്‍ത്തെണീല്ക്കുകയും ചെയ്യുന്നു. ക്രിസ്തുവുമായുള്ള വ്യക്തിപരമായ ഒരുകണ്ടുമുട്ടലാണ് ജീവിതങ്ങള്‍ മാറ്റിമറിക്കുന്നത്. സഭയെ അറിയാതെ യേശുവിനെ അറിയാന്‍ കഴിയില്ല, യേശുവിന്റെ സമൂഹത്തിലെ സഹോദരി സഹോദരരെ ഒഴിവാക്കിക്കൊണ്ട് ഒരാള്‍ക്കും യേശുവിനെ അറിയാന്‍ കഴിയില്ല, സഭാതലത്തില്‍ വിശ്വാസം അനുഭവിക്കാതെ നമുക്കൊരിക്കലും പൂര്‍ണ്ണമായി ക്രൈസ്തവരെന്ന് വിളിക്കാനും കഴിയില്ല.

    സാവൂളിനെ തിരഞ്ഞെടുക്കുക വഴി ദൈവത്തിന്‌റെ കണ്ണില്‍ ആരും നഷ്ടപ്പെട്ടവരല്ല എന്ന് യേശു കാണിച്ചുതന്നു. മനുഷ്യബനധങ്ങളിലും കുടുംബജീവിതത്തിലും മാതാപിതാക്കളും കുട്ടികളും ചെറുപ്പക്കാരും പ്രായമായവരും തമ്മിലുളള സംഭാഷണങ്ങളിലും ഉള്ളസ്‌നേഹത്തിനും ബഹുമാനത്തിനും സാക്ഷികളാകണമെന്നും പാപ്പ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

    36 ാമത് ലോകയുവജനദിനം 2021 നവംബര്‍ 21 നാണ് ആഘോഷിക്കുന്നത്. എഴുന്നേല്‍ക്കൂ ഞാന്‍ന ിങ്ങളെ നിങ്ങള്‍ കണ്ടതിന് സാക്ഷികളായി നിയമിക്കുന്നു എന്ന അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലെ 26:16 വചനമാണ് ആദര്‍ശവാക്യമായി സ്വീകരിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!