സിയൂള്‍: അബോര്‍ഷന്‍ കുറ്റവിമുക്തമാക്കിക്കൊണ്ടുളള പുതിയ കോടതി ഉത്തരവ് നിലവില്‍ വന്ന സാഹചര്യത്തില്‍ അബോര്‍ഷന്‍ അവസാനിപ്പിക്കാനുള്ള പ്രാര്‍ത്ഥനയുമായി സൗത്ത് കൊറിയായിലെ വിശ്വാസികള്‍. സൗത്ത് കൊറിയായിലെ ഏറ്റവും പഴക്കം ചെന്നതും പ്രചാരത്തിലുള്ളതുമായ കാത്തലിക് ടൈംസ് എന്ന കത്തോലിക്കാ പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രാര്‍ത്ഥനായഞ്ജം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്വാഡലൂപ്പെ മാതാവിനോടുള്ള പ്രത്യേക മാധ്യസ്ഥം തേടിയാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. അജാതശിശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഈ പ്രാര്‍ത്ഥനയില്‍ കഴിഞ്ഞ ദിവസം നിരവധി ആളുകള്‍ പങ്കെടുത്തു.