സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇതരസമൂഹങ്ങളോടൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കും: കെസിബിസി

കൊച്ചി: സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇതര സമൂഹങ്ങളോടൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കെസിബിസി. പിഒസിയില്‍ ഇന്നലെ നടന്ന കെസിബിസിയുടെ പ്രത്യേക സമ്മേളനമാണ് ഇക്കാര്യം അറിയിച്ചത്.

മതസൗഹാര്‍ദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും. സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നു. ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്ക് സമൃദ്ധമായി ഉണ്ടാകാനുമാണ് എന്ന തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ചാണ് അജപാലകര്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കുന്നത്. അതിനെ ദുരുദ്ദേശ്യപരമായ വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയെയും ആരോഗ്യകരമായ സഹവര്‍ത്തിത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ ഒറ്റക്കെട്ടായി നിരാകരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

മതതേരത്വവും മതസൗഹാര്‍ദ്ദവും ഇവിടെ പുലരണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും കെസിബിസി വ്യക്തമാക്കി. കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരുന്നു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ ജോസഫ് കരിയില്‍ എന്നിവരുള്‍പ്പടെ വിവിധ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates