ന്യൂഡല്‍ഹി: ഡല്‍ഹി അതിരൂപത സഹായമെത്രാനായി ഡോ. ദീപക് വലേറിയന്‍ തോറോ അഭിഷിക്തനായി. ഡല്‍ഹി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് ഡോ. വിന്‍സെന്റ് എം കോണ്‍സെസാവോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ ജെ കൂട്ടോ, ഷിംല ഛണ്ഡിഗഡ് ബിഷപ് ഡോ ഇഗേനഷ്യസ് മസ്കരാനസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍,ജസ്റ്റീസ് കുര്യന് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ണ്ണാടക ചിക്കമഗഌരൂ സ്വദേശിയായ ബിഷപ് ഡോ. ദീപക് വലേറിയന്‍ മുസാഫര്‍പൂര്‍ രൂപതയുടെ കീഴിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്.