Thursday, November 21, 2024
spot_img
More

    കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ ഓസ്‌ട്രേലിയായില്‍ സ്‌കൂള്‍ ആരംഭിക്കുന്നു

    ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയായിലെ കത്തോലിക്കാ രൂപതയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്‌കൂളിന് വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ പേരു നല്കാന്‍ ആലോചന. ദിവ്യകാരുണ്യത്തെ ഉള്ളില്‍ പ്രതിഷ്ഠിച്ച കാര്‍ലോയുടെ ജീവിതമാതൃക, വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുവുമായുളള സൗഹൃദം സ്ഥാപിക്കാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ് കൊളംബാ മാക്‌ബെത്ത് പറയുന്നു.കുട്ടികളെ വിശ്വാസത്തിലേക്ക് പ്രചോദിപ്പിക്കാനും വഴിനടത്താനും വിശുദ്ധന്‍ കാരണമാകും. അദ്ദേഹം പറഞ്ഞു.

    ഇന്നത്തെ ലോകത്ത് എങ്ങനെ വിശുദ്ധനായിജീവിക്കാന്‍ കഴിയും എന്നതിന് കാര്‍ലോ ഉദാഹരണമാണെന്നും ബിഷപ് അഭിപ്രായപ്പെട്ടു. ഇറ്റലിയില്‍ ജനിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് തികഞ്ഞ ബോധ്യവും വിശ്വാസവുമുള്ള വ്യക്തിയായിരുന്നു. ദിവ്യകാരുണ്യാത്ഭുതങ്ങളെക്കുറിച്ചുള്ള വെബ്‌സൈറ്റും കാര്‍ലോ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. 2005 ലായിരുന്നു വെബ്‌സൈറ്റ് ഉദ്ഘാടനം. സഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി താന്‍ സഹിച്ച രോഗപീഡകള്‍ സമര്‍പ്പിച്ച് പതിനഞ്ചാം വയസിലായിരുന്നു കാര്‍ലോയുടെ അന്ത്യം. ലുക്കീമിയ ആയിരുന്നു മരണകാരണം.

    2024 ഓടെ സ്‌കൂളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. 500കുട്ടികള്‍ക്കായിരിക്കും പ്രവേശനം.സ്‌കൂളിന്റെ കേന്ദ്രഭാഗത്ത് തന്നെ ദിവ്യകാരുണ്യചാപ്പലുമുണ്ടാകും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!