കൊച്ചി: അഭയകേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പരോളിലിറങ്ങിയ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ജയിലുകളില്‍ തിരികെയെത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇരുവര്‍ക്കും പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഹര്‍ജി ഒക്ടോബര്‍ ആറിന് ഡിവിഷന്‍ ബെഞ്ച് വീണ്ടും പരിഗണിക്കും.