Tuesday, July 1, 2025
spot_img
More

    പാപ്പായുടെ അഭ്യര്‍ത്ഥന മാനിച്ചില്ല, ഏണസ്റ്റ് ലി ജോണ്‍ണ്‍ന്റെ വധശിക്ഷ നടപ്പിലാക്കി


    മിസ്സൗറി: ഏണസ്റ്റ് ലീ ജോണ്‍സണ്‍ എന്ന 61 കാരന് മിസ്സൗറി സ്‌റ്റേറ്റ് വധശിക്ഷ നടപ്പിലാക്കി. ബോണി ടെറീ ജയിലില്‍ വച്ച് ലെഥല്‍ ഇഞ്ചക്ഷന്‍ നല്കിയാണ് വധശിക്ഷ നടപ്പിലാക്കിയത്. 1994 ല്‍ നടന്ന കവര്‍ച്ചാശ്രമത്തില്‍ ജോണ്‍സണ്‍ മൂന്നുപേരെ കൊന്നിരുന്നു. ഈ കുറ്റത്തിന് ശിക്ഷയായിട്ടാണ് വധശിക്ഷ നടപ്പിലാക്കിയത്.

    ഏണസ്റ്റിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. മനുഷ്യജീവന്റെ മഹത്വം കണക്കിലെടുത്തും മാനുഷികത പരിഗണിച്ചുമാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്. മദ്യപാനിയായ ഒരു അമ്മയുടെ മകനായിട്ടായിരുന്നു ജോണ്‍സണ്‍ന്റെ ജനനം. ജന്മനാല്‍ സിന്‍ഡ്രോം ഡിസോര്‍ഡറും ബാധിച്ചിട്ടുണ്ടായിരുന്നു. ഇയാളുടെ മാനസികനില ഒരു കുട്ടിയുടേതിന് തുല്യമാണെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്. വധശിക്ഷയ്ക്ക് മുമ്പ് ഹൃദയസ്പര്‍ശിയായ ഒരു കത്ത് ജോണ്‍സണ്‍ എഴുതിയിരുന്നു. താന്‍ കുടുംബത്തെയും സുഹൃത്തുക്കളെയും സ്‌നേഹിക്കുന്നുവെന്ന് പറയാനാഗ്രഹിക്കുന്നുവെന്നും തനിക്കു വേണ്ടി വാദിക്കുകയും തന്നെ സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിപറയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കത്തിലെഴുതുന്നു..

    ഞാനെന്റെ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണഹൃദയത്തോടും കൂടി കര്‍ത്താവിനെ സ്‌നേഹിക്കുന്നു. ഞാന്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിലേക്ക് പോകും എന്തുകൊണ്ടെന്നാല്‍ എന്നോട് ക്ഷമിക്കണമേയെന്ന് ഞാന്‍ അവിടുത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. ഏണസ്റ്റ് കത്തില്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!