Monday, January 27, 2025
spot_img
More

    മക്കളെ ജപമാല ഭക്തിയില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

    പതിവുപോലെ നാം കൂടുതലായി ജപമാല പ്രാര്‍ത്ഥനയ്ക്കായി സമയം ചെലവഴിക്കാറുണ്ട്. പക്ഷേ നമ്മുടെ മക്കള്‍ ഇക്കാര്യത്തില്‍ ചിലപ്പോഴെങ്കിലും വേണ്ടത്ര ഗൗരവം കല്പിക്കാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ.

    ചെറുപ്പം മുതല്‍ക്കേ അവരില്‍ ജപമാല ഭക്തി നിറയ്ക്കാന്‍ നാം പരാജയപ്പെട്ടുപോയി എന്നതാണ് അതിലൊരു കാരണം. പരിശുദ്ധ അമ്മയിലേക്ക്, ജപമാലയിലേക്ക് അവരെ അടുപ്പിക്കാന്‍ നമുക്ക് കഴിയാതെ പോയി. തന്മൂലം പലര്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം അതിന് കൊടുക്കാന്‍ സാധിക്കാതെ വന്നു. ഇതിന് പരിഹാരമായി ഇനിയെങ്കിലും ചെറിയകുട്ടികളെ ജപമാല യിലേക്ക് അടുപ്പിക്കാന്‍ ചെറുപ്പക്കാരായ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അതിനാദ്യം ചെയ്യേണ്ടത് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ജപമാലയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുക എന്നതാണ്. ജപമാലയെ അവര്‍ക്ക് പരിചയപ്പെടുത്തികൊടുക്കുക.

    ജപമാല അവരെ ആഭരണമായി ധരിപ്പിക്കുക. ജപമാല ചൊല്ലാന്‍ പോകുമ്പോള്‍ മക്കളെയും കൂടെ കൂട്ടുക. അതുപോലെ അവരുടെ ജീവിതത്തിലെ ചില സവിശേഷസന്ദര്‍ഭങ്ങളില്‍ ജപമാല സമ്മാനമായികൊടുക്കുക. ജപമാല മാസത്തില്‍ മാതാവിന്റെ രൂപക്കൂട് അലങ്കരിക്കുകയും അവരെ അതിന്‌സഹായിയായി ക്ഷണിക്കുകയും ചെയ്യുക.

    ചുരുക്കത്തില്‍ മാതാവിനെക്കുറിച്ച് അറിവ് നല്കി, മാതാവിനോടുള്ള സനേഹത്തിലേക്ക് വളര്‍ത്തി അവരെ ജപമാലഭക്തരാക്കി മാറ്റുക. പരിശുദ്ധ അമ്മയുടെ സ്‌നേഹം അവരെ എപ്പോഴും പൊതിഞ്ഞുസംരക്ഷിക്കുമെന്ന ബോധ്യം അവര്‍ക്ക് നല്കുക. പരിശുദധ അമ്മ അവരെ എല്ലാവിധ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!