കൊളംബിയ: മാലിയില്‍ നിന്ന് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കൊളംബിയന്‍ കന്യാസ്ത്രീക്ക് നാലുവര്‍ഷത്തിന് ശേഷം മോചനം. സിസ്റ്റര്‍ ഗ്ലോറിയ നാര്‍വേസ് അര്‍ഗോട്ടിയാണ് മോചിതയായത്. 2017 ലാണ് ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് അംഗമായ സിസ്റ്റര്‍ ഗ്ലോറിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.
നാലുവര്‍ഷത്തെ നിരവധി ബുദ്ധിപരമായ നീക്കങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ ഒമ്പതിനാണ് സിസ്റ്റര്‍ നാലുവര്‍ഷം എട്ടുമാസത്തെ തടങ്കലിന് ശേഷം മോചിതയായതെന്ന് മാലി പ്രസിഡന്റ് അറിയിച്ചു. കര്‍ദിനാള്‍ ജീന്‍ സേര്‍ബോയ്‌ക്കൊപ്പം ഇടക്കാല പ്രസിഡന്റ് അസിമി ഗോയിറ്റയെ സിസ്റ്റര്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയായില്‍ പ്രസിദ്ധീകരിച്ചിരുന്നു. 12 വര്‍ഷത്തോളം മാലിയില്‍ സേവനം ചെയ്തുവരികയായിരുന്നു സിസ്റ്റര്‍ ഗ്ലോറിയ.
ഇന്നലെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പായെയും സിസ്റ്റര്‍ ഗ്ലോറിയ കണ്ടിരുന്നു.