Wednesday, December 3, 2025
spot_img
More

    യേശു ശ്രവിച്ചത് കാതുകള്‍കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടുകൂടിയായിരുന്നു: മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: യേശു ശ്രവിച്ചത് കാതുകള്‍ കൊണ്ടു മാത്രമല്ല ഹൃദയം കൊണ്ടായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റുള്ളവരെ ശ്രവിക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ കണ്ടുമുട്ടല്‍ സാധ്യമാകൂ. ഹൃദയം കൊണ്ട് ശ്രവിക്കുന്ന യേശുവിനെ നാം അനുഗമിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അവര്‍ വിധിക്കപ്പെടാതെ ശ്രവിക്കപ്പെടുന്നതായും അവരുടെ അനുഭവങ്ങളും ആത്മീയയാത്രയും വിവരിക്കാനും തോന്നും. നമ്മള്‍ മറ്റുള്ളവരെ നല്ലതുപോലെ ശ്രവിക്കുന്നവരാണോ? പാപ്പ ചോദിച്ചു.

    കണ്ടുമുട്ടലും ശ്രവിക്കലും അതില്‍ തന്നെ അവസാനിപ്പിക്കാതെ വിവേചിച്ച് തിരിച്ചറിവിലേക്ക് അത് നയിക്കണം, ഓരോ പ്രാവശ്യവും നാം സംവാദത്തിലേര്‍പ്പെടുമ്പോള്‍ നമ്മള്‍ നമ്മുടെ യാത്രയില്‍ മുന്നേറാന്‍ വെല്ലുവിളിക്കപ്പെടണം. യേശുവിനെ പോലെ നമ്മളും കൂടിക്കാഴ്ചയുടെ കലയില്‍ വിദഗ്ദരാകാനുള്ള വിളി ലഭിച്ചവരാണ്, ദൈവത്തോട് തുറവിയും പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും സമയമെടുക്കലും പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കുന്നത് കേള്‍ക്കാനും നമുക്ക് കഴിയണം. സുവിശേഷവുമായി പ്രണയത്തിലായി പരിശുദ്ധാത്മാവ് തരുന്ന വിസ്മയങ്ങള്‍ക്ക് തുറവിയുള്ള നല്ല തീര്‍ത്ഥാടകരായി നമുക്ക് ഒരുമിച്ച് നല്ല യാത്ര ചെയ്യാമെന്നും പാപ്പാ പറഞ്ഞു.

    വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മെത്രാന്മാരുടെ സിനൊഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന് ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. മൂന്നു ഘട്ടങ്ങളിലായി രണ്ടുവര്‍ഷത്തോളം നീളുന്നതാണ് ഈ സിനഡ്.

    ലോകം മുഴുവനില്‍ നിന്നും അല്മായര്‍, വൈദികര്‍, സെമിനാരിവിദ്യാര്‍ത്ഥികള്‍, സന്യാസിനി സന്യാസികള്‍, മെത്രാന്മാര്‍, കര്‍ദിനാള്‍മാര്‍ തുടങ്ങിയവര്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ധനികനായയുവാവും യേശുവുമായുള്ള കണ്ടുമുട്ടലിനെ സിനൊഡാലിറ്റിയെക്കുറിച്ചുളള ധ്യാനവിഷയമാക്കിക്കൊണ്ടാണ് പാപ്പ സുവിശേഷപ്രഘോഷണം ആരംഭിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!