Saturday, June 21, 2025
spot_img
More

    ദുരിതബാധിതര്‍ക്ക് കാഞ്ഞിരപ്പള്ളി രൂപത ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു

    കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത 15000 രൂപ വീതം വില വരുന്ന ഗൃഹോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കോട്ടയം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട 130 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ ലഭിച്ചത്. കിറ്റുകളുടെ വിതരണോദ്ഘാടനം രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു.

    എസ്എംവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ലക്ഷക്കണക്കിന് രൂപ വില വരുന്ന ഗൃഹോപകരണങ്ങള്‍ ശേഖരിച്ചതും വിതരണം ചെയ്തതും. സന്യസ്തര്‍, വിവിധ ഇടവകാംഗങ്ങള്‍, ഭക്തസംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഗൃഹോപകരണങ്ങള്‍ ശേഖരിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!