ബാഗ്ദാദ്: ഇറാക്കിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്ത മാര്‍ കോര്‍ക്കിസ് സന്യാസമഠത്തിലെ മുഖ്യപള്ളി പുനരുദ്ധരിച്ചു. മാസാവസാനം ആരാധനയ്ക്കായി തുറന്നുകൊടുക്കു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ ഹെറിറ്റേജ് ആന്‍ഡ് സിവിലൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സാമ്പത്തികസഹായത്തോടെയാണ് പുനര്‍നിര്‍മ്മാണം.
2015 മാര്‍ച്ചിലാണ് ഐഎസ് ഭീകരര്‍ പള്ളി തകര്‍ത്തത്. കുംഭഗോപുരവും മുന്‍വശവുമാണ് നശിപ്പിക്കപ്പെട്ടത്. ടൈഗ്രീസ് നദീതീരത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.