Friday, November 8, 2024
spot_img
More

    കാര്‍ലോ അക്യൂട്ടിസ് യൂക്കറിസ്റ്റിക് റിവൈവല്‍ പ്രോജക്ടിന്റെ പേട്രണ്‍

    വാഷിംങ്ടണ്‍: ദിവ്യകാരുണ്യഭക്തനും ദിവ്യകാരുണ്യഭക്തിയുടെ പ്രചാരകനുമായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിനെ അമേരിക്കയിലെ യൂക്കറിസ്റ്റിക് റിവൈവല്‍ പ്രോജക്ടിന്റെ മധ്യസ്ഥനായി യുഎസ് മെത്രാന്മാര്‍ തിരഞ്ഞെടുത്തു. മൂന്നുവര്‍ഷം നീളുന്ന യൂക്കറിസ്റ്റിക് റിവൈവല്‍ പ്രോജക്ടിന്റെ ആദ്യ വര്‍ഷത്തേക്കാണ് ഈ തിരഞ്ഞെടുപ്പ്.

    ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെ നാം ഈശോയായിത്തീരും എന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു കാര്‍ലോ. ഇറ്റലിക്കാരനായ കാര്‍ലോ പതിനഞ്ചാം വയസില്‍ 2006 ലാണ് ലുക്കീമിയ രോഗബാധിതനായി മരണമടഞ്ഞത്. 2020 ഒക്ടോബര്‍ 10 നാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ക്കുവേണ്ടി ഒരു വെബ്‌സൈറ്റും രൂപീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായിരുന്നു. രാജ്യം മുഴുവനുമായി ആചരിക്കുന്ന ദിവ്യകാരുണ്യ പുനര്‍ജ്ജീവന പ്രോഗ്രാം അടുത്തവര്‍ഷം വിശുദ്ധ കുര്‍ബാനയുടെ തിരുനാളായ ജൂണ്‍ 22 ന് ഔദ്യോഗികമായി തുടക്കം കുറിക്കും.

    ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപൊലിസില്‍ നാഷനല്‍ യൂക്കറിസ്റ്റ് കോണ്‍ഗ്രസ് നടക്കും. അമ്പതുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് അമേരിക്കയില്‍ യൂക്കറിസ്റ്റ് കോണ്‍ഗ്രസ് നടക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!