ന്യൂഡല്‍ഹി: രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ രണ്ട് അംഗങ്ങളെ നഷ്ടമായതിന്റെ വേദനയിലാണ് ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോള്‍സ് സന്യാസിനി സമൂഹം. സിസ്റ്റര്‍ സ്‌കൊളാസ്റ്റിക ഡിസൂസ(88)യും സിസ്റ്റര്‍ മരിയ ലൂസിയ(86)യുമാണ് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞത്. ഇരുവരും ഇന്ത്യയില്‍ നിന്നുള്ള ആദ്യ സഭാംഗങ്ങളായിരുന്നു. സിസ്റ്റര്‍ മരിയ ലൂസിയ റോമില്‍ വച്ചും സിസ്റ്റര്‍ സ്‌കൊളാസ്റ്റിക മുംബൈയില്‍ വച്ചുമാണ് മരണമടഞ്ഞത്.
ഈ ആദ്യകാല ഇന്ത്യന്‍ അംഗങ്ങള്‍ സന്യാസിനി സമൂഹത്തിന് ഏറെ മുതല്‍ക്കൂട്ടായിരുന്നുവെന്നും ഇവരില്‍ നി്ന്ന് തങ്ങള്‍ ഏറെക്കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും സഭാംഗങ്ങള്‍ അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കുന്നു.