വിശുദ്ധീകരണത്തിലൂടെയാണ് നാം മഹത്വീകരിക്കപ്പെടുന്നത്. ഇങ്ങനെ വിശുദ്ധീകരിക്കപ്പെടണമെങ്കില്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. പക്ഷേ കത്തോലിക്കാസഭയുടെ പ്രബോധനം അനുസരിച്ച് വിശുദ്ധീകരിക്കപ്പെടാന്‍ സഹായിക്കുന്ന രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. കൂദാശകളും കഷ്ടപ്പാടുകളുമാണ്അവ.sacraments, sufferings, sanctification..
ഈ മൂന്ന് S എപ്പോഴും ഓര്‍ത്തിരിക്കണം. അതായത് വിശുദ്ധീകരിക്കപ്പെടുന്നത് കൂദാശകളും കഷ്ടപ്പാടുകളും വഴിയാണ്. അഹങ്കാരിയായ ഒരാള്‍ എളിമപ്പെടണമെങ്കില്‍ എന്തു സംഭവിക്കണം? അയാള്‍ക്ക് അപമാനം വരണം. എങ്കില്‍ മാത്രമേ എളിമയുണ്ടാവൂ. പോസിറ്റീവായ തീരുമാനമെടുത്ത് ഏതെങ്കിലും മനുഷ്യന്‍ എളിമപ്പെട്ടതായി എനിക്കറിയില്ല.
മനുഷ്യന്‍ എളിമപ്പെട്ടിട്ടുണ്ടെങ്കില്‍ ഏതെങ്കിലും രീതിയിലുള്ള കഷ്ടപ്പാടുകളും സഹനങ്ങളും വന്നപ്പോള്‍ അറിയാതെ എളിമപ്പെട്ടുപോയതാണ്. സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്, അഹങ്കരിച്ചിട്ട് യാതൊരു കാര്യവുമില്ല. എളിമപ്പെട്ടേ മതിയാകൂ. അതുകൊണ്ട് വിശുദ്ധീകരിക്കപ്പെടാന്‍ സഹനങ്ങളുണ്ടായേ മതിയാവൂ.