കൊളംബോ: ശ്രീലങ്കയില്‍ 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ ആരംഭിച്ചു. മുന്‍ ദേശീയ പോലീസ് തലവന്‍ പുനിത് ജയസുന്ദരയുടെ വിചാരണയാണ് ആദ്യം . രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിരോധത്തില്‍ അനാസ്ഥ കാട്ടിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. പ്രതിരോധ മന്ത്രാലയം സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോയും സമാനമായ വിധി നേരിടുന്നുണ്ട്.
കൊളംബിയായിലെ മൂന്നു പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി നടന്ന ആക്രമണത്തില്‍ 270 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ഐഎസുമായി സഹകരിക്കുന്ന ലങ്കയിലെ നാഷനല്‍ തൗഹീദ് ജമാഅത്ത് ഭീകരരാണ് ചാവേറാക്രമണം നടത്തിയത്.
ചാവേറാക്രമണത്തെക്കുറിച്ച് സത്യസനധമായ അന്വേഷണം നടത്തണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കയിലെ കത്തോലിക്കാസഭ രംഗത്തെത്തിയിരുന്നു. കുറ്റകരമായ അനാസ്ഥ പുലര്‍ത്തുന്ന അധികാരികള്‍ക്കെതിരെ കര്‍ദിനാള്‍ രഞ്ചിത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി പ്രതിഷേധപരിപാടികളും സഭ സംഘടിപ്പിച്ചിരുന്നു.