മാന്നാനം: സീറോ മലബാര്‍ സഭയുടെ ആധുനികചരിത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് മാന്നാനത്താണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. നവീകരിച്ച മാന്നാനം ആശ്രമ ദേവാലയത്തിന്റെ കൂദാശയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ശേഷം സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
സഭയുടെ പുനര്‍ജ്ജന്മം എന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം, തൃശൂര്‍ വികാരിയത്തുകളുടെ രൂപീകരണത്തിന് ശേഷം കോട്ടയം വികാരിയത്തിന്റെ വികാരി അപ്പസ്‌തോലിക്കയായി നിയമിതനായത് ബിഷപ് ചാള്‍സ് ലവീഞ്ഞ് ആണ്. ഫ്രാന്‍സില്‍ നിന്ന് എത്തിയ അദ്ദേഹത്തെ 1888 മെയ് 9 ന് വൈക്കത്തു നിന്ന് ആനയിച്ച് കൊണ്ടുവന്ന് മാന്നാനത്ത് വരവേല്‍പ്പ് നല്കി. അന്ന് മാന്നാനത്ത് നടന്ന മഹാസമ്മേളനത്തോടെ സീറോ മലബാര്‍ സഭയുടെ ആധുനിക ചരിത്രത്തിന് തുടക്കമായി. മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.