Sunday, October 13, 2024
spot_img
More

    ഏതുതരത്തിലുള്ള ഉത്കണ്ഠകളെയും അകറ്റും ഈ നാലു മാര്‍ഗ്ഗങ്ങള്‍

    പലതരത്തിലുള്ള ടെന്‍ഷന്‍ അനുഭവിക്കുന്നവരാണ് ഓരോരുത്തരും. കുട്ടികള്‍ പോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അഭിമുഖീകരിക്കേണ്ടിവരുന്ന ഉത്കണ്ഠകള്‍ ഏതുമായിരുന്നുകൊള്ളട്ടെ അവയെ നേരിടാനും കീഴടക്കാനും ചില രീതികളുണ്ട്. ആത്മീയമായ രീതികള്‍ മാത്രമല്ല അവയെന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ. എന്നാല്‍ തീര്‍ച്ചയായും ആത്മീയമായ രീതികളുമുണ്ട് താനും.
    ഒന്നാമതായി പലര്‍ക്കും അറിയാവുന്നതുപോലെ ദീര്‍ഘമായി ശ്വസിക്കുക എന്നതാണ്. ദീര്‍ഘമായി ശ്വാസം അകത്തേക്ക് വലിച്ചെടുക്കുകയും സാവധാനം പുറന്തള്ളുകയും ചെയ്യുന്നതിലൂടെ ഉത്കണ്ഠകള്‍ക്ക് ശമനമുണ്ടാകുകയും മനസ്സ് ശാന്തമാകുകയും ചെയ്യും. നാലു സെക്കന്റോളം സമയം മതിയാവും ഇതിന്. ഇത് പലതവണ ആവര്‍ത്തിക്കുക. നമുക്ക് ആശ്വാസം ലഭിക്കും

    വ്യായാമമാണ് മറ്റൊന്ന്. ശാരീരികമായ വ്യായാമങ്ങള്‍ മനസ്സിന്റെ പല അസ്വസ്ഥതകളെയും ഇല്ലാതാക്കും. അതുപോലെ കായികവിനോദങ്ങളും. ബാസ്‌ക്കറ്റ്‌ബോള്‍,വോളിബോള്‍ തുടങ്ങിയവയെല്ലാം ടെന്‍ഷന്‍ അകറ്റാന്‍ ഏറെ സഹായകരമാണ്.

    ഇനിയുള്ള രണ്ടു മാര്‍ഗ്ഗങ്ങള്‍ തികച്ചും ആത്മീയം തന്നെയാണ്. മനസ്സിന്റെ ശാന്തതയ്ക്ക് പ്രാര്‍ത്ഥിക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. പ്രാര്‍ത്ഥന മനസ്സിന്റെ അശാന്തിക്ക് ഏറെ സഹായകരമാണ്. ദൈവത്തിന്റെകരങ്ങളിലേക്ക് നാം നമ്മെ തന്നെ സമര്‍പ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത്തരമൊരു സമര്‍പ്പണം മനസ്സിന്റെ അസ്വസ്ഥത പരിഹരിക്കും. പ്രാര്‍ത്ഥനയുടെ ഭാഗം തന്നെയാണ് ജപമാല. ജപമാലയിലൂടെ മനസ്സിനെ ഏകാഗ്രമാക്കാനും ക്രിസ്തുവിന്റെയും മറിയത്തിന്റെയും ജീവിതത്തിലൂടെ ധ്യാനാത്മകമായി സഞ്ചരിക്കാനും സാധിക്കുന്നു. അതുവഴി നമ്മുടെ മനസ്സ് ശാന്തമാകുകയും ചെയ്യുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!