ബാഗ്ദാദ്: കോവിഡ് മൂലം ദുരിതത്തിലായ ബാഗ്ദാദ് ജനതയ്ക്ക് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹസമ്മാനം. ചികിത്സാ ആവശ്യങ്ങള്‍ക്കുവേണ്ടി ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന ഒരു ഉപകരണമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സംഭാവന ചെയ്തത്. സെന്റ് റാഫേല്‍ ആശുപത്രിക്കാണ് ഇത് സംഭാവന ചെയ്തത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍, ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള അപ്പസ്‌തോലിക സ്ഥാപനം എന്നിവയാണ് ഉപകരണം വാങ്ങാന്‍ സാമ്പത്തികസഹായം നല്കിയത്.
ഇറാക്ക് സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.