എനിക്ക് നിന്നെ ഇഷ്ടമാണ്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.. ഇങ്ങനെയൊക്കെ പലപ്പോഴും പലരും നമ്മോടു പറഞ്ഞിട്ടുണ്ട്.നാം മറ്റുള്ളവരോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടേത് സ്‌നേഹമാണോ.. മറ്റുള്ളവര്‍ക്ക് നമ്മോടുളളതും സ്‌നേഹമാണോ..ബൈബിളിന്റെ വെളിച്ചത്തിലാണ് നാം നമ്മുടെ സ്‌നേഹത്തെയും നമ്മോടുള്ള സ്‌നേഹത്തെയും വിലയിരുത്തേണ്ടത്.
ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വിശ്വസിക്കുന്നു. ( 1 യോഹ 4:16)
സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല. പൂര്‍ണ്ണമായ സ്‌നേഹം ഭയത്തെബഹിഷ്‌ക്കരിക്കുന്നു. കാരണം ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണ്ണനായിട്ടില്ല. ( 1 യോഹ 4: 18)
ഇതാണ് എന്റെ കല്പന ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല ( യോഹ 15: 12-13)
എന്റെ വാക്ക് ശ്രവിക്കുന്ന നിങ്ങളോട് ഞാന്‍ പറയുന്നു, ശത്രുക്കളെ സ്‌നേഹിക്കുവിന്‍, നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍. ( ലൂക്ക 6:27)
സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല. സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല. സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു. സ്‌നേഹം സകലതും സഹിക്കുന്നു. സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു. സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. ( 1 കൊറീ13: 4-8)