കൊച്ചി: സിനഡിന്റെ തീരുമാനപ്രകാരം ഏകീകൃതരീതി ആരംഭിക്കേണ്ട 2021 നവംബര്‍ 28 ാം തീയതിയും തുടര്‍ന്നും എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിലവിലിരിക്കുന്ന ജനാഭിമുഖകുര്‍ബാനയര്‍പ്പണരീതി തുടരേണ്ടതാണെന്നും എറണാകുളം അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയം വൈദിക സന്യാസപരിശീലനഭവനങ്ങള്‍ സന്യാസഭവനങ്ങള്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഇടവകകള്‍ എന്നിവിടങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഞാന്‍ നല്കുന്ന മേല്പ്പറഞ്ഞ ഒഴിവ് ബാധകമാണെന്നും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെ സര്‍്ക്കുലര്‍. നവീകരിച്ച കുര്‍ബാന തക്‌സ 2021 നവംബര്‍ 28 ാം തീയതി മുതല്‍ അതിരൂപതയിലെ എല്ലായിടങ്ങളിലും ഉപയോഗിച്ചുതുടങ്ങണമെന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്. അതിന് ആവശ്യകമായ പരിശീലനം ഇതിനകം നല്കിയിട്ടില്ലെങ്കില്‍ എത്രയും വേഗം അതിനുളള നടപടികള്‍സ്വീകരിക്കേണ്ടതാണെന്നും ഓര്‍മ്മിപ്പിക്കുന്നു. റോമില്‍ നിന്നാണ് എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കുമായി മാര്‍ കരിയില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കാനന്‍ നിയമത്തിലെ1538 ാം കാനന്‍ പ്രകാരം രൂപതാമെത്രാന്മാര്‍ക്ക് നല്കപ്പെട്ടിട്ടുള്ള അധികാരം പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം ഒരിക്കലും പിന്‍വലിച്ചിട്ടില്ലെന്ന് തനിക്ക് ലഭിച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാര്‍ കരിയില്‍ അവകാശപ്പെടുന്നു.