വത്തിക്കാന്‍ സിറ്റി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ലെബനോന്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുമായുള്ള ഫ്രാന്‍സിന്റെ പ്രതിബദ്ധതയെക്കുറിച്ച് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതായി വത്തിക്കാന്‍ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ള മറ്റ് നിരവധി വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.