Saturday, December 21, 2024
spot_img
More

    മാര്‍ ജോസഫ് സ്രാന്പിക്കലിന്‍റെ ഇടയസന്ദര്‍ശനം കോള്‍ചെസ്റ്ററിന് അവിസ്മരണീയ അനുഭവമായി



    കോൾചെസ്റ്റർ: എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മേലദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനം കോൾചെസ്റ്റർ പാരീഷ് കമ്മ്യുണിറ്റിക്ക് അവിസ്മരണീയ അനുഭവമായി. ആത്മീയ ചൈതന്യവും പിതൃ സ്നേഹവും പകര്‍ന്നുകിട്ടുന്നതായിരുന്നു ഇടയസന്ദര്‍ശനമെന്നാണ് വിശ്വാസികളുടെ സാക്ഷ്യം.

    ഇടവകാംഗങ്ങളെ ഭവനങ്ങളിൽ  ചെന്ന് നേരിൽ കണ്ടും കുശലങ്ങൾ പറഞ്ഞും അവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്നും, ഉൽക്കണ്ഠകളിൽ ആശ്വാസം പകര്‍ന്നും അവരിലൊരംഗമായിമാറി കൊണ്ടായിരുന്നു   മാർ സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനം. അജപാലന സന്ദർശനത്തോടനുബന്ധിച്ചു വീടു വെഞ്ചരിപ്പും ഭവനങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തുകയും ചെയ്തു.

    ഈ വർഷത്തെ സീറോ മലബാർ വാൽസിങ്ങാം തീർത്ഥാടന പ്രസുദേന്തികൾക്കൂടിയായ കോൾചെസ്റ്റർ കുടുംബങ്ങളെ പരിശുദ്ധ അമ്മയുടെ സമക്ഷം സമർപ്പിച്ച്, ഇടയ സന്ദർശനത്തിന്റെ സമാപനത്തിൽ അവർക്കായി ആഘോഷമായ വിശുദ്ധബലി അർപ്പിക്കുകയും ചെയ്തു. ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമ്മികരായിരുന്നു.

    മാതാവിന്റെ മാദ്ധ്യസ്ഥ ശക്തിയെക്കുറിച്ചും, മാതാവിലൂടെ നാം അപേക്ഷിക്കുന്ന നമ്മുടെ അഭിലാഷങ്ങൾ ക്രിസ്തു നടപ്പാക്കുകതന്നെ ചെയ്യുമെന്നും, മാതാവിന്റെ സഹായം അപേക്ഷിക്കുവാനും, തങ്ങളുടെ ഉൽക്കണ്ഠകൾ അമ്മയുടെ സമക്ഷം സമർപ്പിക്കുവാനും ഉപേക്ഷകാണിക്കരുതെന്നും പറഞ്ഞ മാര്‍ സ്രാന്പിക്കലിന്‍റെ സന്ദേശം അനേകരുടെ ഹൃദയങ്ങളില്‍ തീവ്രമായ മരിയഭക്തി ഉണര്‍ത്തുന്നതും തങ്ങളെ അമ്മയ്ക്ക് സമര്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതുമായിരുന്നു.

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുടുംബങ്ങളുമായുള്ള ബന്ധം കോൾചെസ്റ്റർ കുടുംബങ്ങളിലും അരക്കിട്ടുറപ്പിച്ചാണ് സ്രാമ്പിക്കൽ പിതാവ് കോൾചെസ്റ്ററിൽ നിന്നും പോയത്.

    ഇടയ സന്ദർശനങ്ങളിൽ ഫാ. തോമസ് പാറക്കണ്ടത്തിൽ, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ മാര്‍ സ്രാന്പിക്കലിനെ അനുഗമിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!