വത്തിക്കാന്‍ സിറ്റി: സൈപ്രസ്-ഗ്രീസ് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മടക്കയാത്രയില്‍ അമ്പത് അഭയാര്‍ത്ഥികളെ ഇറ്റലിയിലേക്ക് കൊണ്ടുവരും.സൈപ്രസ് ഗവണ്‍മെന്റ് വക്താവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഭയാര്‍ത്ഥികളെ ഇറ്റലിയിലേക്ക് കൊണ്ടുവരാന്‍വേണ്ടതായ എല്ലാ വിധ പേപ്പര്‍വര്‍ക്കുകളും റെഡിയാക്കിയിരിക്കണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിയോസ് പെലെക്കാനോസ് അറിയിച്ചു.
അഭയാര്‍ത്ഥികളോടുള്ള വത്തിക്കാന്റെ ഐകദാര്‍ഢ്യമാണ് ഇവിടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഈ വ്യാഴാഴ്ചയാണ് പാപ്പയുടെ അഞ്ചുദിവസം നീണ്ടുനില്ക്കുന്ന സൈപ്രസ് ഗ്രീസ് സന്ദര്‍ശനം. മിഡില്‍ ഈസ്റ്റില്‍ന ിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പിലേക്ക് കടന്നുവരാന്‍ പാപ്പായുടെ പര്യടനം സാധ്യതയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 ലാണ് ഇതിന് മുമ്പ് പാപ്പ ഗ്രീസ് സന്ദര്‍ശിച്ചത്. അന്നും സിറിയന്‍ അഭയാര്‍ത്ഥി കുടുംബത്തെ അദ്ദേഹം റോമിലേക്ക് കൊണ്ടുവന്നിരുന്നു.