Thursday, December 26, 2024
spot_img
More

    വാക്‌സിനേഷന്‍ സ്‌നേഹത്തിന്റെ പ്രവൃത്തി: കര്‍ദിനാള്‍ പെട്രോ പരോലിന്‍

    വത്തിക്കാന്‍സിറ്റി: കോവിഡ് വാക്‌സിനേഷന്‍ സ്‌നേഹത്തിന്റെ പ്രവൃത്തിയാണെന്ന് കര്‍ദിനാള്‍ പെട്രോ പരോലിന്‍. വാക്‌സിന്‍ നിയമത്തിനെതിരെ ഇറ്റലിയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാള്‍ പ്രതികരിച്ചിരിക്കുന്നത് നോ വാക്‌സ്, നോ പാസ് എന്ന പ്രചരണം ഇറ്റലിയില്‍ ഉടനീളം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഒരു അഭിമുഖത്തില്‍ കര്‍ദിനാള്‍ പരോലിന്‍ ഇപ്രകാരം പറഞ്ഞത്. ഇറ്റലിയില്‍ എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ചുവെന്ന ഗ്രീസ് പാസ് കാര്‍ഡോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതിയിരിക്കണമെന്നാണ് ഗവണ്‍മെന്റിന്റെ തീരുമാനം. ഇതിനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

    ഡിസംബര്‍ ആറുമുതല്‍ ഈ നിയമം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ 73 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിച്ചവരാണ്. കോവിഡ് വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. 60 മില്യന്‍ ജനങ്ങളുള്ള രാജ്യത്ത് 5 മില്യനില്‍കൂടുതലാളുകള്‍ക്ക് കോവിഡ് പിടിപെടുകയും 133,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കോവിഡ് വാക്‌സിനേഷന്‍ സ്വീകരി്ക്കാത്തവരെ വിവാഹം പോലെയുള്ള പൊതുചടങ്ങുകളില്‍ നിന്നും റെസ്റ്ററന്റ്, ജിം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം.

    കോവിഡ് വാക്‌സിനേഷനെക്കുറിച്ചുള്ള സഭയുടെ സന്ദേശം വ്യക്തമാണെന്നും വാക്‌സിനേഷന്‍ സ്‌നേഹത്തിന്റെ പ്രവൃത്തിയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!