Thursday, December 26, 2024
spot_img
More

    ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം;ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയം

    ലീഡ്‌സ്: സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി. ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറില്‍ ഉള്ള ലീഡ്‌സിലെയും സമീപപ്രദേശങ്ങളിലെയും സീറോ മലബാര്‍ വിശ്വാസികള്‍ കാലങ്ങളായി പ്രാര്‍ത്ഥനാപൂര്‍വം കാത്തിരുന്ന സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഇത്. ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ലീഡ്‌സ് രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്കസ് സ്‌റ്റോക്കിന്റെ സാന്നിധ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാനക്കും അദ്ദേഹം കാര്‍മികത്വം വഹിച്ചു.

    ലീഡ്‌സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നല്‍കിയ ഫാ. ജോസഫ് പൊന്നേത്ത്, ഫാ. മാത്യു മുളയോലില്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും ബിഷപ് അനുമോദിച്ചു. രൂപതാ വികാരി ജനറല്‍ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു. പ്രെസ്റ്റന്‍ റീജണ്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ജോ മൂലശേരില്‍ വി.സി., ഫാ. ജോസഫ് കിഴക്കരകാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. വികാരി ഫാ. മാത്യു മുളയോലില്‍,കൈക്കാരന്‍ ജോജി തോമസ് എന്നിവര് പ്രസംഗിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!