ഫരീദാബാദ്: ഫരീദാബാദ് രൂപതയില്‍ ഇന്ന് സീറോ മലബാര്‍ അല്മായ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഉപവാസദിനം ആചരിക്കുന്നു. വിശ്വാസികളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഏകാധിപത്യരീതികള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയും ഇടവകജനങ്ങളെ വിഡ്ഢികള്‍ ആക്കി ഇടവക ദേവാലയങ്ങള്‍ അടച്ചിടുകയും ചെയ്ത ഫരീദാബാദ് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ മനസ്സ് മാറി ഏകീകൃത സിനഡ് കുര്‍ബാന ക്രമം ലോകത്ത് എവിടെയും എന്നപോലെ ഫരീദാബാദ് രൂപതയിലും അര്‍പ്പിക്കുവാന്‍ വേണ്ടിയാണ് ഉപവാസ ദിനം എന്ന് സീറോ മലബാര്‍ അല്മായ കൂട്ടായ്മ പ്രസിഡന്റ് ജോയി തോമസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സീറോ മലബാര്‍ സഭയുടെ ഏകീകൃത സിനഡ് കുര്‍ബാന നടപ്പില്‍ വരുത്തുന്ന വിഷയം സംസാരിക്കാന്‍ രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും നാല് പ്രതിനിധികളെയും വികാരിമാരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവരുത്തിട്ട് അവര്‍ക്ക് മുമ്പില്‍ പോലീസിനെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. ഒര ുപ്രതിനിധി പോലും അസാധുവായ ജനാഭിമുഖകുര്‍ബാന തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രൂപതയിലെ വൈദികരും ഇതേ നിലപാടാണ് സ്വീകരിച്ചത്.
എന്നിട്ടും ഒപ്പ് പോലും വയ്ക്കാതെ സര്‍ക്കുലര്‍ ഇറക്കി വിശ്വാസികളെ ചതിക്കുകയാണ് ചെയ്തതെന്നും വണ്‍ ചര്‍ച്ച് വണ്‍ ലിറ്റര്‍ജി എന്ന ശീര്‍ഷകത്തില്‍ പുറത്തിറക്കിയ പ്രസ്താവന കുറ്റപ്പെടുത്തുന്നു.