ദൈവം സ്‌നേഹമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ദൈവം ആരെയാണ് സനേഹിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
2 കൊറീന്തോസ് 9:7 ഇക്കാര്യം വ്യക്തമായി പറയുന്നു, സന്തോഷപൂര്‍വം നല്കുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നത്.
ഒരുപക്ഷേ നാം ജീവിതത്തില്‍ പലര്‍ക്കും പലതും നല്കുന്നുണ്ടാവാം. സൗജന്യമായോ വേലയായോ ദാനമായോ എല്ലാം. എന്നാല്‍ നല്കുന്നതിന് പിന്നിലെ നമ്മുടെ മനോഭാവം എപ്രകാരമായിരുുന്നു എന്ന് ആത്മശോധന നടത്തേണ്ടത് അത്യാവശ്യമാണ്. സന്തോഷപൂര്‍വ്വം നല്കുക. അതാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്.
യാത്രയ്ക്കിടയില്‍ കൈനീട്ടുന്ന യാചകന് ഒരു നാണയത്തുട്ട് വച്ചുനീട്ടുന്നത് മനസ്സില്ലാമനസ്സോടെയാണോ.. വിഭ്യാഭ്യാസസഹായം ചോദിച്ചുവരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മുഖം കറുത്താണോ എന്തെങ്കിലും സഹായം നല്കുന്നത്? തനിക്ക് കീഴെ ജോലി ചെയ്യുന്നവര്‍ക്ക് മനസ്സില്ലാമനസ്സോടെയാണോ വേതനം നല്കുന്നത്? ആലോചിച്ചുനോക്കുക. എവിടെയെങ്കിലും തിരുത്തേണ്ടതായിട്ടുണ്ടെങ്കില്‍ തിരുത്തുക. വചനം അനുസരിക്കാന്‍ ശ്രമിക്കുക. തയ്യാറാവുക. കാരണം നാം അപ്രകാരം നല്കുമ്പോള്‍ ദൈവം നമ്മെയും അനുഗ്രഹിക്കും.
ഇതാ അതിനും വചനം സാക്ഷ്യം പറയുന്നു.
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന്‍ കഴിവുറ്റവനാണ് ദൈവം.( 2 കൊറീന്തോസ് 9:8)
വിതക്കാരന് വിത്തും ഭക്ഷിക്കാന്‍ അപ്പവും കൊടുക്കുന്നവന്‍ നിങ്ങള്‍ക്ക് വിതയ്ക്കാനുള്ള വിത്തുതരുകയും അതിനെ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും.
( 2 കൊറീ 9:10)