Saturday, December 7, 2024
spot_img
More

    ബാസില്‍ഡണ്‍ സീറോ മലബാര്‍ മിഷന്‍ പ്രഖ്യാപനം ഡിസംബര്‍ 11 ന്

    ബാസില്‍ഡണ്‍: ബാസില്‍ഡണ്‍ സീറോ മലബാര്‍ മിഷന്റെ പ്രഖ്യാപനം ഡിസംബര്‍ 11 ന് നടക്കും. ശനിയാഴ്ച മൂന്നു മണിക്ക് നടക്കുന്ന കുര്‍ബാന മധ്യേ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മിഷന്‍ പ്രഖ്യാപനവും മേരി ഇമ്മാക്കുലേറ്റ് മിഷന്‍ എന്ന് നാമകരണവും നടത്തും. ഇതോടെ ബാസില്‍ഡണ്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ്.

    മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് മുക്കാട്ട്, വിവിധ മിഷനുകളുടെ ഡയറക്ടര്‍മാരായ വൈദികര്‍,സന്യസ്തര്‍, മറ്റ് അല്മായ നേതാക്കള്‍ തുടങ്ങിയവരും മിഷന്‍ അംഗങ്ങള്‍ക്കൊപ്പം തിരുക്കര്‍മ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കും. എല്ലാ വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഇടവക ഡയറക്ടര്‍ ഫാ. ജോസഫ് മുക്കാട്, ട്രസ്റ്റി അംഗങ്ങളായ ബിന്ദു ബിജു, മോന്‍സ് സക്കറിയാസ്, വിനോ മാത്യു തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു. മിഷന്‍ പ്രഖ്യാപനച്ചടങ്ങുകളോട് അനുബന്ധിച്ച് പള്ളിക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സ്‌നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!