നന്മ ചെയ്തിട്ടും തിരിച്ചടികള്‍ കി്ട്ടുമ്പോള്‍, നന്ദികേട് പ്രത്യുപകാരമായി കിട്ടുമ്പോള്‍ നന്മ ചെയ്യുന്നതില്‍ മടുപ്പ് തോന്നുക സ്വഭാവികമാണ്. പക്ഷേ നന്മ ചെയ്യുന്നതില്‍ മടുപ്പ് തോന്നരുത് എന്നാണ് തിരുവചനം പറയുന്നത്. നന്മ ചെയ്താല്‍ തീര്‍ച്ചയായും പ്രത്യുപകാരം ലഭിക്കും എന്ന വാഗ്ദാനവും തിരുവചനം ഉറപ്പുപറയുന്നുണ്ട്.
നന്മ ചെയ്യുന്നതില്‍ മടുപ്പ് തോന്നാതിരിക്കട്ടെ. എന്തെന്നാല്‍ നമുക്ക് മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.( ഗലാ 6:9)
നന്മ ചെയ്യണം, സല്‍പ്രവൃത്തികളില്‍ സമ്പന്നരും വിശാല മനസ്‌ക്കരും ഉദാരമതികളും ആയിരിക്കുകയും വേണം.( 1 തിമോ 6:18)
അതുകൊണ്ട് ഈ തിരുവചനങ്ങളില്‍ വിശ്വസിച്ച് നമുക്ക് നന്മ ചെയ്യുന്നത് തുടരാം. സര്‍വ്വശക്തനായ ദൈവം നമുക്ക് പ്രതിഫലം തരും.