Friday, December 6, 2024
spot_img
More

    ക്രൈസ്തവ വിവാഹ ബില്‍ ദുരുദ്ദേശ്യപരം: കെ.സി.ബി.സി

    കൊച്ചി: കേരളത്തിലെ ക്രൈസ്തവര്‍ക്ക് മാത്രമായി ഒരു വിവാഹ നിയമം ഉണ്ടാക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലാതിരിക്കെ സംസ്ഥാന നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ക്രൈസ്തവ വിവാഹനിയമ നിര്‍മ്മാണത്തിന് വേണ്ടി ബില്‍ തയ്യാറാക്കിയിരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് കെസിബിസി. നാളിതുവരെ ക്രൈസ്തവര്‍ ആരും തന്നെ നിലവിലെ വിവാഹനിയമത്തെ ചോദ്യം ചെയ്തിട്ടില്ല. പൗരന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അനാവശ്യവുമാണ് ഈ നീക്കം. ക്രൈസ്തവ സമൂഹത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കാനുള്ള ചില ശക്തികളുടെ ശ്രമം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കെസിബിസി വ്യക്തമാക്കി.

    മൂന്നു ദിവസം നീണ്ടുനിന്ന ശീതകാല സമ്മേളനത്തിലാണ് കെസിബിസി ഈ നിരീക്ഷണം നടത്തിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!