പാലാ: പാലാ രൂപതയുടെ ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. ദിവസവും വൈകിട്ട് 5 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.
19 ന് വൈകുന്നേരം 5 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ പങ്കെടുക്കും.
ഷെക്കെയ്‌ന ടെലിവിഷന്‍, പാലാ രൂപത ഒഫീഷ്യല്‍, ശാലോം ഓണ്‍ലൈന്‍ ടിവി, സെന്റ് അല്‍ഫോന്‍സ് ഷ്രൈന്‍ എന്നീ യൂട്യൂബ് ചാനലുകളിലും കണ്‍വന്‍ഷന്‍ ലൈവായി സംപ്രേഷണം ചെയ്യും.