Saturday, December 7, 2024
spot_img
More

    അനാഥാലയത്തിന് എതിരെയുളള പരാതി അടിസ്ഥാനരഹിതം: സാഗര്‍ രൂപത

    ന്യൂഡല്‍ഹി: സേവാധാം അനാഥാലയത്തില്‍ കുട്ടികള്‍ക്ക് ഇറച്ചിക്കറി വിളമ്പിയെന്നും ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്നുമുള്ള പരാതി അടിസ്ഥാന രഹിതമാണെന്ന് സാഗര്‍ രൂപത വ്യക്തമാക്കി. മധ്യപ്രദേശിലെ സാഗര്‍ സേവാധാം അനാഥാലയം സാഗര്‍ രൂപതയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സെന്റ് ഫ്രാന്‍സിസ് സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തില്‍ 47 കുട്ടികളാണ് ഉളളത്. ഇതിലെ രണ്ടുകുട്ടികളാണ് ഏതാനും ദിവസം മുമ്പ് കന്റോണ്‍മെന്റ് പോലീസ് സ്്‌റ്റേഷനില്‍ പരാതി നല്കിയത്.

    പരാതിയെ തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പതിവായി പരിശോധന നടത്തുന്ന അനാഥാലയത്തിനെതിരെ ഇത്തരമൊരു പരാതി മുമ്പ് ഉയര്‍ന്നിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇതെന്നും സാഗര്‍ രൂപത വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!