Tuesday, December 3, 2024
spot_img
More

    ഗാഡ്വെലൂപ്പെ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

    അ്ഞ്ഞൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗാഡ്വെലൂപ്പെയില്‍ പരിശുദ്ധഅമ്മ ജുവാന്‍ ഡിയാഗോ എന്ന 57 കാരന്‍ ക്രൈസ്തവന് പ്രത്യക്ഷപ്പെട്ടത്. വിഭാര്യനായ വ്യക്തിയായിരുന്നു ജുവാന്‍. അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ദേവാലയ്ത്തിലേക്ക് പോകുമ്പോഴായിരുന്നു മാതാവിന്റെ പ്രത്യക്ഷീകരണം ജൂവാന്ആദ്യമായി ഉണ്ടായത്.

    എന്റെ പ്രിയപ്പെട്ട മകനേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, ഞാനാണ് കന്യകാമറിയം. ലോകവും അതിലുള്ള സമസ്തവും സൃഷ്ടിച്ച ദൈവത്തിന്റെ അമ്മ. ഇവിടെ ഒരു പള്ളി പണിയണമെന്ന് ഞാനാഗ്രഹിക്കുന്നു, ഇവിടെ വച്ച് നിന്റെ ജനത്തോട് ഞാന്‍ സഹാനുഭൂതി കാണിക്കും.മ ാത്രമല്ല ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന എല്ലാവരെയും അവരുടെ പ്രവര്‍ത്തനങ്ങളിലും ദു:ഖങ്ങളിലും ഞാന്‍സഹായിക്കും. അതുകൊണ്ട് ഉടന്‍ നഗരത്തില്‍ ചെന്ന് മെത്രാനെ കണ്ട് നീ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അറിയിക്കുക. ഇതായിരുന്നു മാതാവിന്റെ വാക്കുകള്‍.

    പക്ഷേ ജുവാന്‍ പറഞ്ഞതുകേട്ട് വിശ്വസിക്കാന്‍ ബിഷപ്പിന് കഴിഞ്ഞില്ല. ജനവാസമില്ലാത്ത ഒരു സ്ഥലത്ത് ദേവാലയം പണിയുക എന്നത് ബിഷപ്പിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ബിഷപ്പിന്റെ അവിശ്വാസം ജുവാന്‍ മാതാവിനെ അറിയിച്ചപ്പോള്‍ മാതാവ് ബിഷപ്പിന് വേണ്ടി ജൂവാന് ഒരു അടയാളം നല്കി. ഡിസംബറിന്റെ തണുപ്പില്‍ ഒരിക്കലും ഉണ്ടാകാനിടയില്ലാത്ത റോസപ്പൂക്കളായിരുന്നു അടയാളം.

    ഈ അടയാളങ്ങളിലൂടെ ബിഷപ്പിന്റെ സംശയം മാറുകയും തുടര്‍ന്ന് ദേവാലയനിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ചവിട്ടിമെതിക്കപ്പെട്ട കല്‍സര്‍പ്പം എന്നാണ് ഗ്വാഡെലൂപ്പെ എന്ന വാക്കിന്റെ അര്‍ത്ഥം. മാതാവ് ജൂവാന് പ്രത്യക്ഷപ്പെട്ട രീതിയിലുള്ള തദ്ദേശവാസിയായ പതിനാറുകാരിയുടെ രൂപത്തിലാണ് ഗ്വാഡെലൂപ്പെ മാതാവിന്റെചിത്രം വണങ്ങുന്നത്. 1548 ല്‍ സ്വര്‍ഗ്ഗപ്രാപ്തനായ ജൂവാനെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ഡിസംബര്‍ 12 നാണ്‌ ഗ്വാഡെലൂപ്പെ മാതാവിന്റെ തിരുനാള്‍.

    ഈ ദിവസങ്ങളില്‍ നമുക്ക് ഗ്വാഡെലൂപ്പെ മാതാവിനോട് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. വിശുദ്ധ ജൂവാന്‍ ഡിയാഗോയോടും പ്രാര്‍ത്ഥിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!