കൊച്ചി: ഭ്രൂണാവസ്ഥയില്‍ ലിംഗനിര്‍ണ്ണയം നടത്തി പെണ്‍കുഞ്ഞുങ്ങല്‍ കൊല ചെയ്യപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് പ്രോലൈഫ് അപ്പോസതലേറ്റ്. കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വ്വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം അറിയി്ച്ചു. അഞ്ചു വര്‍ഷത്തിനുളളില്‍ ജനിച്ച കുട്ടികളുടെ ലിംഗാനുപാതത്തില്‍ കേരളത്തില്‍ 1000 ആണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം 951 ആയിരുന്നു. നാലാം സര്‍വേയില്‍ പെണ്‍കുട്ടികളുടെ എണ്ണം 1049 ഉം മൂന്നാം സര്‍വ്വേയില്‍ 1058 ഉം ആയിരുന്നു. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മാറ്റമുണ്ട്. അഞ്ചാം സര്‍വേ അനുസരിച്ച് നഗരപ്രദേശങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം 983 ഉം ഗ്രാമപ്രദേശങ്ങളില്‍ 922 ഉം ആണ്.