തൊടുപുഴ: ക്രൈസ്തവസംയുക്തസമിതി അംഗവും കെഎസ് ആര്‍ടിസി അംഗവുമായ മധുസൂദനനെ മതനിന്ദയാരോപിച്ച് മതതീവ്രവാദികള്‍ ആളുകള്‍ മര്‍ദ്ദിച്ചു. മക്കളുടെ മുമ്പില്‍ വച്ചായിരുന്നു മധുസൂദനന് മര്‍ദ്ദനം ഏറ്റത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മധുസൂദനെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്യാനുമെത്തി.
സംഭവത്തിന്റെ ഇരയെ തന്നെ പോലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ന്യൂമാന്‍ കോളജിലെ ജോസഫ് സാറിന്റെ കൈവെട്ട് കേസിന് സമാനമായ രീതിയിലാണ് ഈ കേസിനെ പൊതുസമൂഹം വിലയിരുത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയായിരുന്നു ആക്രമണം. ബസില്‍ നിന്ന് പിടിച്ചിറക്കി വധിക്കാനായിരുന്നു ശ്രമമെന്ന് മധുസൂദനന്‍ പറയുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ ഡിസ്ചാര്‍ജ് ചെയ്ത് മതനിന്ദാക്കേസില്‍ അറസ്റ്റ് ചെയ്യാനാണ് കാളിയാര്‍ സിഐ അസ്സീസിന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. ആശുപത്രിയില്‍ നിന്ന് പോലീസ് കൊണ്ടുപോയ ഉടനെ തളര്‍ന്നുവീണ മധുസൂദനനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
പോലീസ് നടപടിക്ക് മുമ്പ് മധുസൂദനന്‍ തന്നെ പകര്‍ത്തിയ വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ക്രിസ്തു വ്യഭിചാരിണിയുടെ മകനാണ്, ബൈബിള്‍ കള്ളപ്പുസ്തകമാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളെ എതിര്‍ത്ത് സംസാരിക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ പേരിലാണ് മധുസൂദനന് മര്‍ദ്ദനമേറ്റത്.