വെനിസ്വേല: കോവിഡ് പകര്‍ച്ചവ്യാധിയുടെ ആരംഭം മുതല്‍ ഇന്നുവരെ വെനിസ്വേലയില്‍ നാലു മെത്രാന്മാരും 45 വൈദികരും മരണമടഞ്ഞതായി വെനിസ്വേല ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അറിയിച്ചു. ആഗോള വ്യാപകമായി തുടരുന്ന കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വൈദികര്‍ക്ക് മാത്രമായി അപകടസാധ്യത കുറയുന്നില്ലെന്നും തങ്ങളുടെ ശുശ്രൂഷയുടെ ഭാഗമായി അവര്‍ക്ക് രോഗം പിടിപെടാനുളള സാധ്യത കൂടുതലാണെന്നും കോണ്‍ഫ്രന്‍സ് വിലയിരുത്തി.
മാര്‍ച്ച് 2020 നും 2021 ഡിസംബറിനും ഇടയിലായി 439 വൈദികരാണ് കോവിഡ് ബാധിതരായത്. രാജ്യത്തെ ആകെ വൈദികരുടെ എണ്ണത്തില്‍ ഇത് 20.77 ശതമാനമാണ്. ഈ കാലത്ത് തന്നെ 45 വൈദികര്‍ മരണമടഞ്ഞു. 26 മെത്രാന്മാരാണ് രോഗബാധിതരായത്. അതില്‍ 22 പേരും രോഗവിമുക്തരായി. ഈ വര്‍ഷമാണ് നാലു മെത്രാന്മാര്‍ മരണമടഞ്ഞത്.
രാജ്യത്ത് ആകെ 2,068 വൈദികരാണ് ഉള്ളത്. 60 മെത്രാന്മാരില്‍ 41 പേര്‍ ടൈറ്റുലര്‍ മെത്രാന്മാരും മൂന്നുപേര്‍ സഹായമെത്രാന്മാരും 16 പേര്‍ വിരമിച്ചവരുമാണ്. സാന്‍ ക്രിസ്റ്റോബല്‍ രൂപതയിലാണ് ഏറ്റവും കൂടുതല്‍ വൈദികരുള്ളത്. 208.