ഇന്തോനേഷ്യ: ഇന്തോനേഷ്യന്‍ പോലീസ് മതനിന്ദാക്കുറ്റം ചുമത്തി ക്രൈസ്തവനെ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ജോസഫ് സുര്യാദി എന്ന 39 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകന്റെ കാരിക്കേച്ചര്‍ ട്വിറ്ററില്‍ അപ് ലോഡ് ചെയ്യുകയും പ്രവാചകനെയും ഇസ്ലാമിക് ബോര്‍ഡിംങ് സ്‌കൂള്‍ മേധാവി ഹെറി വിറാവാനെയും തമ്മില്‍ താരതമ്യം ചെയ്യുകയും ചെയ്തു എന്നതാണ് കേസ്.
ഏഴായിരത്തോളം പരാതികള്‍ ജോസഫിനെതിരെ വന്ന സാഹചര്യത്തിലാണ് പോലീസ് നടപടിയെടുത്തത്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ജോസഫ് കുറ്റം നിഷേധിച്ചതായി പോലീസ് അറിയിച്ചു.