ഹെയ്ത്തി: ഹെയ്ത്തിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറിമാരില്‍ അവശേഷിച്ചിരുന്ന 12 പേരും മോചിതരായി. രണ്ടുമാസം മുമ്പാണ് ഇവരെ 400 Mawozo എന്ന സംഘം തട്ടിക്കൊണ്ടുപോയത്.
പതിനേഴ് പേരടങ്ങുന്ന ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിസിലെ അംഗങ്ങളായിരുന്നു ഇരകളായവര്‍. 8 മാസം മുതല്‍ 48 വയസ് വരെ പ്രായമുള്ളവരുടെ സംഘത്തെയാണ് അക്രമികള്‍ ബന്ദികളാക്കിയത്. 17 പേരില്‍ രണ്ടുപേരെ നവംബറിലും മൂന്നുപേരെ ഡിസംബര്‍ ആറിനും വിട്ടയച്ചിരുന്നു. അവശേഷിച്ചിരുന്ന 12 പേരെയാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.
17 മില്യന്‍ ഡോളറാണ് മോചനദ്രവ്യമായി ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.മോചിതരായവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മിഷനറിമാരുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കിയ ദൈവത്തിന് മഹത്വം നല്കുന്നുവെന്നും ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.